Vishwa Hindu Parishad Fans

Community

ധർമ്മോ രക്ഷതി രക്ഷിത:


അധർമ്മത്തെ തുറന്നുകാട്ടി ധർമ്മസംസ്ഥാപനം നടത്താൻ....

സ്വാഭിമാന ഹിന്ദുവായ് അഭിമാനത്തോടെ നമുക്ക് വിളിക്കാം....

ഭാരത് മാതാ കീ ജയ്

1:03
അവർ വന്നു ,ഭാരതത്തിൽ കമ്യൂണിസ്റ്റുകൾ അവശേഷിക്കുന്ന ഒരേ ഒരു സംസ്ഥാനത്ത്... അവരെ ദ്രോഹിച്ചവരെ അധികാരത്തിൽ അവരോധിച്ച ജനങ്ങളുടെ കണ്ണീരൊപ്പാൻ... ആനന്ദ മാർഗികൾ ... മറക്കരുത് ആനന്ദമാർഗികളെ... അവരുടെ ചരിത്രവും... പ്രളയത്തിൽ ചത്തൊടുങ്ങിയ ആയിരക്കണക്കിന് ജന്തുജാലങ്ങളെ ചീഞ്ഞളിഞ്ഞ പുഴുവരിക്കുന്ന ആ മാംസങ്ങൾ ഒരു മടിയും കൂടാതെ വലിച്ച് കൂട്ടി വൃത്തിയായി സംസ്ക്കരിച്ച് നാടിനെ രക്ഷിച്ച കൊൽക്കത്ത യിൽ നിന്ന് വന്ന സന്യാസി സമൂഹത്തെ... തൃശ്ശൂരിലെ നിരവധി പ്രദേശങ്ങളിൽ... അന്നമനടയിലും കുഴൂരിലും ഇവർ ചെയ്ത സേവനങ്ങൾ മറക്കാനാവുന്നതല്ല.... പന്നി ഫാമുകളിൽ കൂട്ടത്തോടെ ചത്തൊടുങ്ങിയ പന്നികളുടെ.. ചത്ത് ഒഴുകി നടന്ന പശുക്കളെ ആടുകളെ എന്നു വേണ്ട എന്ത് ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തിയ എല്ലാം അവർ വൃത്തിയാക്കി സംസ്ക്കരിച്ചു.. വലിയ പകർച്ചവ്യാധികൾ വരുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കി.. നമിക്കാം അവരുടെ സേവന സന്നദ്ധതയെ... കൂടെ മറക്കാതിരിക്കാം അവരോട് ചെയ്ത ക്രൂരതയെ... കുറച്ച് കാലം പുറകോട്ട് പോകണം.. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് പുറകിൽ ഇന്ന് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റുകളുടെ ബംഗാളിലെ പ്രതാപകാലം.. തുടർച്ചയായ ഭരണത്തുടർച്ചയിൽ ഓരോ വീഥികളും പാർട്ടി സെൽ ഭരിക്കുന്ന കാലം.. ഭാരതീയമായ എന്തിനെയും പുശ്ചിക്കുകയും ഇല്ലാതാക്കാനും.. എന്തിനെന്ന് അറിയാതെ നടക്കുന്ന കമ്യൂണിസ്റ്റ്കൾക്ക് താന്ത്രിക്ക് യോഗയും ധ്യാനവും ജീവിത ദർശനമായി സ്വീകരിച്ച ഈ സന്യാസി സമൂഹം കണ്ണിലെ കരടായിരുന്നു.. ആനന്ദ മാർഗ്ഗി കൂട്ടക്കൊല അഥവാ ബിജോണ്‍ സേതു കൂട്ടക്കൊല (30/04/82). വർദ്ധിച്ചു വരുന്ന അനുയായികളുമായി ആനന്ദ മാര്ഗ്ഗി വിഭാഗത്തിൽ പെട്ട സന്യാസിമാർ തങ്ങളുടെ വളർച്ചക്ക് വിഘാതമാവുമെന്നു ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭയപ്പെട്ടിരുന്നു. അതേ തുടർന്നാണ്‌ 1982 ലെ വളരെ ആസൂത്രിതമായ കൂട്ടക്കൊല നടക്കുന്നത്. ആനന്ദ മാർഗ്ഗി വിഭാഗക്കാരുടെ ഒരു ദേശീയ വിദ്യാഭ്യാസ കണ്‍ വെൻഷൻ ദക്ഷിണ കൽക്കത്തയിലെ തിൽജല സെന്ററിൽ സംഘടിപ്പിച്ചിരുന്നു. ഇതിനായി എത്തിയ രണ്ടു സന്യാസിനിമാർ അടക്കമുള്ള സന്യാസി സംഘത്തെ അവർ സഞ്ചരിച്ചിരുന്ന ടാക്സികൾ നഗരത്തിൽ അഞ്ചിടത്തായി പാർട്ടി പ്രവർത്തകർ പട്ടാപകൽ തടഞ്ഞു നിർത്തി , അവരെ അടിച്ചു കൊന്നു. തുടർന്ന് കൂട്ടിയിട്ടു കത്തിച്ചു. 16 സന്യാസിമാരാണ് അന്ന് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകളുടെ മുന്നിലാണ് സംഭവം നടന്നത് എങ്കിലും ഇതുവരെ ഒരു അറസ്റ്റു പോലും രേഖപ്പെടുത്തിയിട്ടില്ല. 1996 ൽ ദേശീയ മനുഷ്യാവകാശ പ്രവർത്തകർ അന്വേഷണത്തിന് വന്നെകിലും ഭരണത്തിൽ ഇരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നിസ്സഹകരണം കാരണം അന്വേഷണം നടത്താൻ കഴിയാതെ തിരിച്ചു പോയി. ബിജോണ്‍ സേതു കൂട്ടക്കൊല എന്നറിയപ്പെടുന്ന ദുരന്തം... പൊറുക്കാനാവാത്ത തെറ്റാണ് കമ്യൂണിസ്റ്റുകൾ ആനന്ദമാർഗി സന്യാസികളോട് ചെയ്തത്.... എങ്കിലും അവർ വന്നു... ഭാരതത്തിൽ കമ്യൂണിസ്റ്റുകൾ അവശേഷിക്കുന്ന ഒരേ ഒരു സംസ്ഥാനത്ത്... അവരെ ദ്രോഹിച്ചവരെ അധികാരത്തിൽ അവരോധിച്ച ജനങ്ങളുടെ കണ്ണീരൊപ്പാൻ.... ഈ മണ്ണും നാടും അവരുടെതു കൂടെ ആണെന്ന ഉത്തമ ബോധ്യത്തിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങായി... കാലം ഇങ്ങനെ നമ്മെ പലതും ബോധ്യപ്പെടുത്തും.... നന്ദി പറയാം ആനന്ദമാർഗി സമൂഹത്തോട്... മറക്കാതിരിക്കാം കമ്യൂണിസ്റ്റ് ക്രൂരതകളെ...
7 months ago