My Islamic Page

Community

Only islamic message

1:43
യാ അല്ലാഹ്. ഈ ഇളം കുഞ്ഞു മനസ്സിന്റെ വേദന നമുക്കുണ്ടായിരുന്നെങ്കിൽ.... എന്താ കുട്ടിയുടെ പ്രസംഗം.. ഓ ജനങ്ങളെ...മുഴുവൻ രസങ്ങളെയും മുറിച്ചുകളയുന്ന മരണത്തെ നിങ്ങൾ ഓർക്കുക. മരണത്തെ ഓർത്തുകൊണ്ടിരിക്കുന്നവൻ റബ്ബിന്റെ സംരക്ഷത്തിലാണ്. ഈ ലോകത്ത് കാലാകാലം നിലനിൽക്കുമെന്ന് കരുതി ദുനിയാവിന്റെ പിന്നാലെ നിങ്ങൾ ഓടല്ലേ. ഇവിടെ എപ്പോഴും നിലനിൽക്കുക എന്നത് അസംഭവ്യമാണ്. അള്ളാഹു അല്ലാതെ മറ്റൊന്നും ഇവിടെ നിലനിൽക്കില്ല. നമ്മുടെ പ്രവാചക പൂങ്കവർക് മരണമടുത്തു വന്നപ്പോൾ റബ്ബിന്റടുക്കൽ നിന്നും മലക്കുൽ മൌത്ത് അസ്‌റാഈൽ നബിയുടെ വാതിലിൽ വന്നുമുട്ടി. ഫാത്തിമ ബീവിയോട് ആരാ വന്നതെന്ന് നോക്കാൻ ആവശ്യപ്പെട്ടു. ഉപ്പയെ അന്വേഷിച്ചു വന്ന ഒരാളാണെന്ന് ഫാത്തിമ വന്നു പറഞ്ഞു. നിനക്ക് തീരെ അറിയാത്ത ആളാണോ വന്നത് എന്ന് നബി ചോദിച്ചു. വള്ളാഹി എനിക്കറിയില്ല വാപ്പാ. എങ്കിൽ അതാരുമല്ല മുഴുവൻ രസങ്ങളെയും മുറിച്ചു കളയുന്ന മലക്കുൽമൗത അസ്‌റാഈൽ ആണ് ഫാത്തിമാ....😪😪😪 പിന്നീട് ആ കുഞ്ഞു മോന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല(copy)
13 days ago