Public TV Malayalam

Broadcasting & Media Production Company

Welcome to the official page of Public TV Malayalam. Public TV is from the group of Writemen Media Private Limited, Bengaluru.

0:45
മൊബൈല്‍ ഷോപ്പില്‍ നിന്നും പട്ടാപ്പകല്‍ കള്ളന്‍ പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. കര്‍ണ്ണാടകയിലെ ഹസ്സനില്‍ ലക്ഷമി മൊബൈല്‍സ് എന്നൊരു സ്ഥാപനത്തിലായിരുന്നു ഇയാളുടെ മോഷണ ശ്രമം. കടയിലെ പണം സൂക്ഷിക്കുന്ന പെട്ടിയിലേക്ക് ഇയാള്‍ കയ്യിടുന്നതും പിന്നീട് പണം കൈക്കലാക്കുന്നതും വളരെ വ്യക്തമായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 16000 രൂപ മേശയ്ക്കുള്ളില്‍ നിന്നും മോഷണം പോയതായി കട ഉടമ പറഞ്ഞു. കട ഉടമ മറ്റ് ജോലിത്തിരക്കില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ കണ്ണ് വെട്ടിച്ച് കള്ളന്‍ ഈ പണം സ്വന്തമാക്കുന്നത്. സംഭവം നടന്ന് എട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല...
4 months ago
0:43
പൊലീസ് സ്റ്റേഷനില്‍ ദമ്പതികളുടെ തമ്മിലടി ............................................................................................ തന്നെ വഞ്ചിച്ച ഭര്‍ത്താവിനെ പൊതിരെ തല്ലി ഭാര്യ. കര്‍ണാടകയിലെ ദര്‍വാഡ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ മെയിലാണ് ഡോക്ടറായ സന്തോഷ് സുശീല എന്ന യുവതിയെ വിവാഹം ചെയ്തത്. സന്തോഷിന്റേത് രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷം സുശീലയെ വീട്ടില്‍ കൊണ്ട് വിട്ട സന്തോഷ് പിന്നീട് ഭാര്യാഗൃഹത്തിലേക്ക് പോയില്ല. സുശീല ഭര്‍ത്താവിനെ നിരന്തരം വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് സന്തോഷിന്റെ വീട്ടിലേക്ക് അന്വേഷിച്ചു ചെന്നപ്പോഴാണ് ഇയാള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം താമസിക്കുകയാണെന്ന് ഇവര്‍ മനസിലാക്കിയത്. തുടര്‍ന്ന് സന്തോഷിനെതിരെ യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുണ്ടായി. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുണ്ടായി. സ്റ്റേഷനിലെത്തിച്ചേര്‍ന്ന ഇരുവരും പരസ്പരം വാക്കു തര്‍ക്കങ്ങളുണ്ടാവുകയും തമ്മില്‍ തല്ലുകയുമായിരുന്നു. #karnataka #dharwadcity #nyusumalayalam, #ന്യൂസുമലയാളം
5 months ago