True Eye

Journalist

തെറ്റുകണ്ടാല്‍ അത് തിരുത്തിക്കണം....അതെത്ര വലിയ ആളാണെന്ന് നാം ധരിക്കുന്നവരാണെങ്കിലും......

3:20
#സുന്നി_ഐക്യം : വിഘടിത വിഭാഗത്തോട് നിലവിലുള്ള നിലപാട് തുടരും : എസ്. കെ. എസ്.എസ്. എഫ് സുൽത്താൻ ബത്തേരി : സുന്നി ഐക്യ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും സമസ്ത കേന്ദ്ര മുശാവറയുടെ അറിയിപ്പ് ഉണ്ടാവും വരെ നിലവിലുള്ള നിലപാട് തുടരുമെന്നും സമസ്തയുടെ തീരുമാനം വരുന്നത് വരെ പ്രസ്തുത സംഘടനയോടു നിലവിലുള്ള നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാവരുതെന്നും *skssf സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ*പ്രസ്താവിച്ചു. വയനാട് ബത്തേരി വാകേരി നടന്ന സ്റ്റേറ്റ് എക്സിക്യൂറ്റീവ് മീറ്റിലാണ് സംഘടനാ ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത് ശ്രദ്ധ : പള്ളി, മദ്റസ നിയമനം, മുഅല്ലിംകളുടെ എം. എസ്. ആർ, വേദി പങ്കിടൽ തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തകർ ജാഗ്രത പുലർത്തുക
5 hours ago
3:05
RSS ന് ലക്ഷ്യത്തിലെത്താൻ ഇനി കുറച്ച് ദൂരം മാത്രം. ഭരണഘടന തിരുത്തിയെഴുതാനുള്ള ഭൂരിപക്ഷത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള യത്നത്തിലാണ് അവർ. ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാൻ എന്ന് പുനർനാമകരണം ചെയ്യുകയാണ് ആദ്യ ലക്ഷ്യം. രണ്ടാമത് ഇത് മതേതര രാജ്യമല്ല. ഇത് ഹിന്ദുക്കളുടെ രാജ്യമാണന്നുള്ള പ്രഖ്യാപനമായിരിക്കും. പിന്നീടുള്ള കാര്യങ്ങൾ മ്യാൻമറിന് സമാനമായിട്ടുള്ളതായിരിക്കും എന്ന് തന്നെ മുൻകൂട്ടി കണ്ടു കൊള്ളണം. ആ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടു പോകാതിരിക്കാനുള്ള വഴിയാണ് തേടേണ്ടത്. ഇടതു- മതേതര ശക്തികളും മത-ന്യൂനപക്ഷങ്ങളും പിന്നോക്ക ദളിത് വിഭാഗങ്ങളും ഒന്നിച്ച് മുന്നേറിയാലും അത് വിജയസാധ്യതയിലേക്കുള്ള ഒരു പരീക്ഷണം മാത്രമായിരിക്കും. നാല് ഇന്ത്യ വിലക്കു വാങ്ങാനുള്ള പണം BJP സംഭരിച്ച് കഴിഞ്ഞു. പൊതുമേഖല വിറ്റഴിച്ച കമ്മീഷൻ ,നോട്ട് നിരോധനം വഴി വെളുപ്പിച്ചെടുത്ത കള്ളപണം, കോർപ്പറേറ്റുകൾക്ക് വഴിവിട്ട സഹായം നൽകി വാങ്ങിയ കോടാനുകോടികളുടെ സംഭാവന.... ഇങ്ങനെ നീളുകയാണ് സമ്പത്തിന്റെ ഉറവിടം. മണിപ്പൂരിൽ മുടക്കിയ പാതി കാശ് ത്രിപുരയിൽ മുടക്കി നേടിയതാണ് ത്രിപുരയിലെ വിജയം. ഒപ്പമിറക്കിയ ചീട്ടുകൾ നടപ്പില്ലാത്ത മോഹന വാഗ്ദാനങ്ങളും, ഹിന്ദു കാർഡും, പതിവ് വർഗീയ കലാപരിപാടികളും...ജയംസുനിശ്ചിതമാക്കി. മൂന്നര പതിറ്റാണ്ട് ഭരിച്ചിട്ട് ആ ജനതക്ക് തിരിച്ചറിവുള്ള വിദ്യാഭ്യാസവും ദേശീയ ബോധത്തിലൂന്നിയ സംസ്കാരവും ജീവിത പുരോഗതിയും നൽകാൻ കഴിയാത്തതുകൊണ്ടാണ് പാവങ്ങൾ പറ്റിക്കലിനും, പണത്തിനും വിധേയമായത് എന്നു് വേണം വിലയിരുത്താൻ. അത് ഇടതുപക്ഷത്തിന്റെ പരാജയം. അടുത്തത് കേരളമാണു്. കരുതലോടെ മുന്നോട്ടു പോയാൽ, ജാതി-മത ശക്തികളെ അകറ്റി നിർത്തിയാൽ, ഇവിടെ കെട്ടി വച്ച പണം നഷ്ടപ്പെടുത്തി BJP യെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് മാതൃകയായി കേരളത്തെ നമുക്ക് കാട്ടിക്കൊടുക്കാനാവും. *അറിഞ്ഞു കൊൾക* ! *തമ്മിൽ തല്ലുന്ന ന്യൂന പക്ഷമേ*.....! *ലീഗും സമസ്തയും മുജാഹിദും ഐ.എസ്.എ മും ,ജമാഅതും ,എപി സുന്നിയും, ത്വരീഖത്തും ,തബ് ലീഗും*.... *എത്രയെത്ര വെറൈറ്റികൾ(*..... *തമ്മിലടിക്കാനും മിഹ്റാബിൽ ഏറ്റ് മുട്ടാനും ,പള്ളികൾ പൂട്ടിക്കാനും എത്രയെത്ര ആവേശക്കമ്മറ്റികൾ* .... ...... *കാത്തിരുന്നു കാണുക* ! *ദുരന്തപൂർണ്ണമായ ഭാവിയെ*..... *നമുക്കൊരുമിച്ചിരുന്നനുഭവിക്കാം ഫാസിസത്തിന്റെ കിരാത തേർവാഴ്ചകളെ ... അന്നും ഉണ്ടാകണം ഈ വിലപേശലും തക്ബീർ മുഴക്കലും* ..! *ന്യൂനപക്ഷത്തിന്റെ ഭാവി ഇതാ ഇങ്ങനെ* ! ..................................................... *2019 ലും ബി.ജെ.പി അധികാരത്തിലെത്താൻ സാധ്യത*. *.....ബി.ജെ.പി ക്കാരനായ* *രാഷ്ട്രപതിയും, ബി ജെ പി പ്രധാനമന്ത്രിയും, ബി.ജെ.പി ആഭിമുഖ്യമുള്ള ജുഡീഷ്യറിയും, ബിജെപി ഭരിക്കുന്ന* 18 *സംസ്ഥാനങ്ങളും, അതിലെ മുഖ്യമന്ത്രിമാരും കൂടാതെ 20 ഓളം ബി ജെ പി അനുഭാവികളായ* *ഗവർണർമാരും കൂടി രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും! ആർ.എസ്സ്‌.എസ്സ്‌* *ആഭിമുഖ്യമുള്ള സൈന്യത്തിന്റെ സഹായവും പിന്തുണയും ഇതിനു ലഭിക്കും! ഒരു പക്ഷെ പിന്നീട്* *ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പു പോലും അസാധ്യം! മാധ്യമ സ്വാതന്ത്ര്യം പോലും ഉണ്ടാകില്ല*. ......**അന്ന് *അതിനെതിരെ പ്രതിപക്ഷ കക്ഷികൾ* *ഒന്നിക്കുമെന്നോ ദേശീയ മാധ്യമങ്ങൾ പ്രതിഷേധിക്കുമെന്നോ ആരും വിചാരിക്കേണ്ട*. *ഫാസിസത്തിനെതിരെ സോഷ്യൽ മീഡിയകളിൽ കൈയുയർത്തിവർ പോലും നിശബ്ദരാകുന്ന ഒരു കാലം*! ........ *രാജ്യത്ത് ന്യൂനപക്ഷങ്ങളും മനുഷ്യ സ്നേഹികളും ദളിതരും വ്യാപകമായി വേട്ടയാടുന്ന ഭീകരമായ ഒരു കാലമാണ്* *വരാനിരിക്കുന്നത്! ഇസ്രായേലിന്റെ നെതന്യാഹും, *അമേരിക്കയുടെ ട്രംപും, ഇന്ത്യയുടെ മോദിയും ഒന്നിക്കുന്ന ഭീകരമായ* അവസ്ഥ. *അന്ന് ഇരകളുടെ കരച്ചിൽ ആരും കേൾക്കില്ല*. സ്വയം സംരക്ഷിക്കുന്നതിനെക്കാൾ എതിർക്കാൻ ആരും ഉണ്ടാകില്ല. *പടച്ചവൻ തന്നെ കനിയണം. പ്രതീക്ഷിച്ചു കൊള്ളുക*. ഒരു കഠിനമായ പരീക്ഷണത്തിലൂടെയല്ലാതെ ഇന്ത്യൻ മുസ് ലിംകൾ കടന്നു പോകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട !. *അപ്പോഴും നാം അധികാരത്തിനും പദവിക്കും പണത്തിനും വേണ്ടി തമ്മിൽ വെട്ടി മരിക്കും. നമ്മുടെ നൂറ് നൂറ്* *സംഘടനകൾ തമ്മിൽ സുന്നത്തുകളെ ചൊല്ലി അന്യോന്യം പരസ്യ വിഴുപ്പലക്കുകൾ തുടരും* *അനുയായികളുടെ ഇടയിൽ മൽസരിച്ച് അവർ അധികാരമുറപ്പിക്കും.* സുന്നത്തിനു വേണ്ടി ഫറ് ള് ഉപേക്ഷിക്കും. *സിംഹം കടിച്ചു വലിക്കുമ്പോഴും നമ്മൾ തമ്മിൽ തല്ല് തുടർന്ന് കൊണ്ടേയിരിക്കും...! ഖുനൂതിന് വേണ്ടി ..... തറാവീഹിന് വേണ്ടി ..... പള്ളിഇമാം എന്റെ ഗ്രൂപ്പുകാരനാവാൻ വേണ്ടി* ..! ✍....mk
7 days ago