Mujeeb London

Public Figure

Mujeeb London _ Official
founder and ex general secretary Samastha London

2:51
കാസര്‍ഗോഡ് മഞ്ചേശ്വരം വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്‌ പവൂരിലെ മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പര്‍ ഫൗസിയ പാവപ്പെട്ടവര്‍ക്ക് പഞ്ചായത്ത്‌ വീട് വെക്കാന്‍ നല്‍ക്കുന്ന തുകയായ ഒരു ലക്ഷം രൂപയില്‍ നിന്നും മുസ്ലിം ലീഗ് ഞ്ചായത്ത്‌ മെമ്പര്‍ ആവശ്യപെട്ടത്‌ ഇരുപത്തഞ്ചായിരം രൂപ ആദ്യ ഘടു പത്തായിരം രൂപ വാങ്ങിആ വാങ്ങിയ പത്തായിരം രൂപ തിരിച്ചു കൊടുത്താല്‍ തന്നെ ആയിരം ബൈത്തു റഹ്മ നിര്‍മ്മിച്ചു നല്‍കുന്ന പ്രതിഫലം കിട്ടും അവസാനമായി ഒന്നേ പറയാനുള്ളൂ പ്രിയപ്പെട്ട മുസ്ലിം ലീഗുകാര പ്രശസ്ത മുസ്ലിം ലീഗ് പ്രഭാഷകന്‍ സിദ്ദിഖലി രാങ്ങാട്ടൂര്‍ പറയുമ്പോലെ ഒന്നെങ്കില്‍ നാണം വേണം , അലെങ്കില്‍ മാനം വേണം . അതുമല്ലെങ്കില്‍ നാണവും മാനവും ഉള്ളവര്‍ കുളിച്ച വെള്ളത്തില്‍ ഒന്ന് കുളിക്കുകയെങ്കിലും വേണം
5 months ago
3:58
ബഹുമാനപ്പെട്ട ആലിക്കുട്ടി ഉസ്താദും മറ്റു സമസ്ത നേതാക്കളും അറിയുവാൻ ഒരു എളിയ സമസ്ത പ്രവർത്തകൻ മുജീബ് ലണ്ടൻ സുഖമെന്ന് കരുതട്ടെ അള്ളാഹു നമ്മെ ഇരു ലോകത്തും സുഖത്തിലാക്കട്ടെ മുഖവുരയൊന്നും ഇല്ലാതെ കാര്യത്തിലേക്ക് കടക്കാം പറമ്പിൽ ബസാറിൽ മദ്രസയിൽ നടന്ന സംഭവങ്ങളുടെ ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ പ്രദേശത്തെ മുസ്‌ലിം ലീഗ്‌ നേതാക്കളും പ്രവർത്തകരും കുട്ടികൾക്ക് ദീനും ഖുർആനും പഠിപ്പിച്ചുകൊണ്ടിരിക്കെ മദ്രസയിലേക്ക് കയറി നടത്തിയ തെമ്മാടിത്തരങ്ങൾ ദൃശ്യമാണതിൽ. മുസ്‌ലിം ലീഗിന്റെ എലത്തൂർ മണ്ഡലം നേതാവായ ജാഫർ ചെമ്മോളി ,ലീഗ് പ്രവർത്തകരായ ഹസൻ നമ്പുറത്ത് , ബാബു എൻ എന്നിവരാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചെറിയ പെൺകുട്ടികൾ അടക്കമുള്ള ക്ലാസിൽ വന്നു ഒരാൾ മോശമായ പദപ്രയോഗങ്ങൾ നടത്തി നഗ്നതാ പ്രദർശനം നടത്തുന്നു. അറിയാൻ സാധിച്ചത് ഇവരാരും സമസ്തയുടെ ഏതെങ്കിലും പ്രവർത്തകരല്ല, മറിച്ചു ലീഗ് രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ പദവികൾ വഹിക്കുന്നവരാണ് അവരെന്നും, അതിനാൽ തന്നെ ലീഗ് പലപ്പോഴും പ്രദർശിപ്പിക്കുന്ന രാഷ്ട്രീയ സ്വത്വത്തിന്റെ നഗ്നമായ ദൃശ്യമാണ് അവിടെ നടന്നെതെന്നുമാണ്. പുറത്തുവന്ന ദൃശ്യങ്ങൾ അത് തെളിയിക്കുന്നുമുണ്ട്. കേരളത്തിലെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃകകളാണ് ബി.ജെ.പിയും ലീഗും. മതത്തെ തെറ്റായി ഉപയോഗിച്ചാണ് ഇരുപാർട്ടികളും വളരാൻ ശ്രമിക്കുന്നത്. എന്നാൽ, ഇസ്‌ലാമിന്റെയോ ഹിന്ദുമതത്തിന്റെയോ നൈതികമോ ആത്മീയമോ ആയ മൂല്യങ്ങളുടെ ഒരംശവും ഇവരുടെ രാഷ്ട്രീയപ്രദർശനങ്ങളിൽ കാണാനും കഴിയില്ല. അധികാരമാണ് ലക്ഷ്യം. അതിനായി എന്ത് വൃത്തികേടും കാണിക്കും. ലീഗിന്റെ പൊള്ളയായതും, മൂല്യവിരുദ്ധവും, സലഫി വിധേയത്വത്തിന്റേതുമായ രാഷ്ട്രീയം എങ്ങനെയാണ് തങ്ങളുടെ ധാർമിക സ്വത്വത്തെ നശിപ്പിക്കുന്നത് എന്ന് സമസ്‌ത നേതാക്കൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതിനാൽ തന്നെ, ലീഗ് കാണിക്കുന്ന തോന്നിവാസങ്ങൾ , ലീഗിന്റെ ജനതകമായ പ്രശ്നമെന്ന് മനസിലാക്കലും അതിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ ആക്കാൻ അവർ ശ്രമിക്കുമ്പോൾ അത് ഏറ്റെടുക്കാതിരിക്കുക എന്നതുമായിരിക്കും സമസ്തക്ക് ആകാവുന്ന വലിയ ജാഗ്രത. ലീഗ് അക്രമികൾ കാണിച്ച തെമ്മാടിത്തരങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വരുമ്പോൾ, അവഹേളിതരാവുന്നത്, ആ അക്രമികളെ സന്ദർശിക്കുകയും അവർ തങ്ങളുടെ പ്രവർത്തകരാണ് എന്ന രൂപത്തിൽ മാധ്യമ വാർത്തകൾ നൽകുകയും ചെയ്ത സുപ്രഭാതവും സമസ്തയുമാണ് എന്നതിൽ സങ്കടമുണ്ട്. ഇരു സമസ്‌തകൾക്കുമിടയിൽ യോജിപ്പിന്റെ ചർച്ചകൾ നടക്കുന്ന കാലത്ത് അതിന് മുടക്കുകൾ സൃഷ്ടിക്കേണ്ടത് ലീഗിന്റെ താൽപര്യമാണ്. അത് തിരിച്ചറിഞ്ഞു, മതപരമായ മൂല്യങ്ങൾ കളങ്കിത രാഷ്ട്രീയത്തിൽ നിന്ന് പറിച്ചുമാറ്റി ഉയിരോടെ നിൽക്കാൻ സാധിക്കും അവർക്ക് എന്ന പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്. ഈ എഴുത്ത് പണ്ട് ഇ അഹമ്മദ് സാഹിബിനു പാവപ്പെട്ട ഒരാൾ കൊടുത്ത നിവേദനം ചവറ്റു കോട്ടയിലേക്ക് വലിച്ചെറിഞ്ഞ പോലെ വലിച്ചെറിയില്ല എന്ന പ്രതീക്ഷയോടെ എം ലുക്മാൻ / വാട്സാപ്പിന് കടപ്പാടറിയിച്ചു കൊണ്ട് നിർത്തട്ടെ പ്രിയത്തിൽ സലാം അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാത്ഹ്
6 months ago